" വാനിലെ മായാത്ത മഴവില്ലു പോലെ
നീയെന്‍ മനസ്സില്‍ നിറയുമെന്നും
അന്നു ഞാനാദ്യമായി വിദ്യാലയ പടി-
കടന്നപ്പോള്‍ എന്‍ പുസ്തകതാളില്‍
നിന്നൊരു മയില്‍പ്പീലിയെടുത്തു നീ
അന്നു ഞാന്‍ ദു:ഖത്തിലോതി
"എനികത് ചേച്ചി തന്നതാണ്"
വിധി തന്‍ വിഹായസ്സില്‍ ഒതുങ്ങി ഞാന്‍
ഓര്‍മ്മകള്‍ ചെപ്പിലൊതുക്കിടുമ്പോള്‍
വീണ്ടുമെന്‍ മനസ്സിലെത്തുന്നു നിന്‍ ,മുഖം
കുട്ടി തന്‍ നിഷ്കളങ്കമാം മുഖം
ഇന്നു ഞാനോര്‍ക്കുമ്പോള്‍ എന്‍ മനസ്സില്‍
മായാത്ത് ദീപമായി തിളങ്ങിടുന്നു.
എന്നുമെന്നും ആ ദീപം തിളങ്ങിടട്ടെ
സ്നേഹമാം ദീപം അണയാതിരിക്കട്ടെ."
No comments:
Post a Comment